കുടുംബശ്രീ ഉത്പന്നങ്ങളുടെ ലഘുവിപണന കേന്ദ്രം ചെങ്ങോട്ടുകാവില്‍ പ്രവര്‍ത്തനമാരംഭിച്ചു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ഉല്പന്നങ്ങളുടെ ലഘുവിപണന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത കരോലില്‍നിന്ന് പഞ്ചായത്ത് മെമ്പര്‍ രമേശന്‍ കിഴക്കയില്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.കെ പ്രനീത അധ്യക്ഷത വഹിച്ചു മെമ്പര്‍മാരായ സുധ, റസിയ, സി.ഡി.എസ് വൈസ്ചെയര്‍പേഴ്സണ്‍ ഷമിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ബാബു അരോത്ത് സ്വാഗതവും സിനില നന്ദിയും പറഞ്ഞു.