ചക്കിട്ടപാറയിലെ ആദ്യത്തെ ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടറിന്റെ പ്രവര്‍ത്തം അന്തിമ ഘട്ടത്തിലേക്ക്


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ആദ്യത്തെ ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടറിന്റ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍. പതിനൊന്നാം വാര്‍ഡായ പെരുവണ്ണാമൂഴിയില്‍ പഞ്ചായത്ത് ലീസിനെടുത്ത സ്ഥലത്താണ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്. 17 ലക്ഷം രൂപയാണ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനായി പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്.

ശുചിമുറി കേന്ദ്രത്തോടനുബന്ധമായി കോഫി ഷോപ്പ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിശ്രമകേന്ദ്രം, കുട്ടികള്‍ക്കുള്ള ഫീഡിംഗ് റൂം എന്നിവയും ഉള്‍പ്പെടും രണ്ട് ലക്ഷം രൂപയുടെ ഇലട്രിക്ക് വര്‍ക്കുകളാണ് ഷെല്‍ട്ടറില്‍ ഒരുക്കുന്നത്. ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടറിന്റ നടത്തിപ്പിനും പരിചരണത്തിനുമായി ഓരാളെ പഞ്ചായത്ത് നിയമിക്കും.

ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടറിന്റെ പ്രവര്‍ത്തം ആരംഭിക്കുന്നതോടെ പെരുവണ്ണാമൂഴിയിലെത്തുന്ന വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ക്ക് ഉപകാര പ്രധമാകും.