കോഴിക്കോട് വാഹനാപകടത്തില്‍ മരണപ്പെട്ടത് മടവൂര്‍ സ്വദേശികളായ ദമ്പതികള്‍; മകന്‍ ഗുരുതരാവസ്ഥയില്‍


കോഴിക്കോട്: തൊണ്ടയാട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ മരിച്ചത് കോഴിക്കോട് മടവൂര്‍ പൈമ്പാലുശ്ശേരി സ്വദേശികള്. മതിയംചേരി കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃഷ്ണന്‍കുട്ടിയുടെ മകന്‍ അരുണിനും വാഹനം ഓടിച്ച അലിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ഓട്ടോയിലുണ്ടായിരുന്ന മലപ്പുറം പടിക്കല്‍ സ്വദേശികളായ രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്.

ദേശീയപാത ബൈപ്പാസില്‍ അറപ്പുഴ പാലത്തിനു സമീപം കാറും ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. കാര്‍ ലോറിയ്ക്ക് അടിയിലമര്‍ന്ന നിലയിലായിരുന്നു.