കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം; കൂട്ടിയിടിച്ചത് കാറും ലോറിയും ഓട്ടോറിക്ഷയും


കോഴിക്കോട്: തൊണ്ടയാട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ രണ്ടുമരണം. കാറും ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ രക്ഷപ്പെട്ടു.

കാര്‍ ലോറിയ്ക്ക് അടിയിലമര്‍ന്നു. ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയിലാണ് അപകടം നടന്നത്.

നാലുപേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് തൊണ്ടയാട് രാമനാട്ടുകര റോഡില്‍ പൂര്‍ണ്ണമായി ഗതാഗതം സ്തംഭിച്ചു.