കോഴിക്കോട് ആനക്കുളത്ത് കിണറ്റിൽ വീണ് സ്ത്രീക്ക് ദാരുണാന്ത്യം


ആനക്കുളം: കോഴിക്കോട് കിണറ്റിൽ വീണ് സ്ത്രീ മരിച്ചു. ആനക്കുളം ശാന്തി നിവാസിൽ ഗീതാഞ്ചലിയാണ് മരിച്ചത്. അറുപത്തിയാറു വയസ്സായിരുന്നു. സുബ്രഹ്മണ്യൻ പിള്ളയാണ് ഭർത്താവ്.

ഇന്ന് രാവിലെയാണ് ഗീതാഞ്ചലിയെ കിണറ്റിൽ വീണ് നിലയിൽ ഇവരെ കണ്ടത്. ഉടനെ തന്നെ ബീച്ച് ഫയർ ഫോഴ്‌സും ടൗൺ പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

മക്കൾ: അദ്വൈത്, പരേതനായ വൈശാഖ്.

മരുമക്കൾ: സജ്‌ന.

സഹോദരങ്ങൾ: സജീവൻ, ശാന്തി, ബിന്ദു, പരേതനായ ഗോപിനാഥ്.