കോഴിക്കോടന്‍ ഗസല്‍ രാവുകളിലെ നിറ സാന്നിധ്യം ഉസ്മാന് അനുശോചനവുമായി സംഗീത ആരാധകര്‍


കൊയിലാണ്ടി: കോഴിക്കോടന്‍ ഗസല്‍ രാവുകളിലെ നിറ സാന്നിധ്യമായിരുന്ന ഉസ്മാന്റെ നിര്യാണത്തില്‍ കോഴിക്കോട് മെഹ്ഫില്‍ സംഗീത ആരാധകര്‍ അനുശോചിച്ചു. ഹാര്‍മോണിസ്റ്റ്, ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്നു ഉസ്മാന്‍. കോഴിക്കോട് അനില്‍ദാസ്, സുസ്മിത ഗിരീഷ് തുടങ്ങിയ ഗസല്‍ ഗായകരോടൊപ്പം സ്ഥിരമായി വേദികള്‍ പങ്കിടുമായിരുന്നു.

എം.എസ്.ബാബുരാജിന്റെ സംഗീത വഴിയില്‍ ഹിന്ദുസ്ഥാനി സംഗീതം പിന്തുടര്‍ന്ന ഉസ്മാന്റെ നിര്യാണത്തില്‍ നടന്‍ മാമുക്കോയയും കോഴിക്കോടന്‍ മെഹ്ഫില്‍ സംഗീത ആരാധകരും കലാകാരന്‍മാരുമായ ബാലന്‍ തളിയില്‍, സോനുദാസ്, റസാഖ് കോഴിക്കോട്, ശശി പൂക്കാട്, വിനോദ് ശങ്കര്‍, അനില്‍ കൊല്ലം തുടങ്ങിയവര്‍ അനുശോചിച്ചു.

[vote]