കോരപ്പുഴപാലത്തില്‍ വാഹനാപകടത്തില്‍ മരിച്ചത് പതിനെട്ടുകാരനായ എലത്തൂര്‍ സ്വദേശി


 

എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ ബുധനാഴ്ച വാഹനാപകടത്തില്‍ മരിച്ചത് പതിനെട്ടുകാരനായ എലത്തൂര്‍ സ്വദേശി. മാട്ടുവയല്‍ ജഗദീഷ് രാഘവന്റെ മകന്‍ അഭിനവ് (18) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. നഗരത്തില്‍നിന്ന് കൊയിലാണ്ടി ഭാഗത്തേക്കുപോവുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് അതിവേഗത്തില്‍ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഒരേ ദിശയില്‍ വന്ന കാറിനെ മറികടക്കുന്നതിനിടയില്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് സംസ്‌കരിച്ചു. അമ്മ: ലിസ. സഹോദരി: ദില്‍ഷ. സഞ്ചയനം ശനിയാഴ്ച.