കോണ്‍ഗ്രസ് നേതാവ് ടി.വി. വിജയന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഫെബ്രുവരി 10ന്


കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊയിലാണ്ടിയിലെ മുന്‍നിര നേതാവും മുന്‍ നഗരസഭ കൗണ്‍സിലറും കലാ സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന ടി. വി. വിജയന്റെ രണ്ടാം ചരമ വാര്‍ഷിക ദിനചാരണ പരിപാടികള്‍ ഫെബ്രുവരി പത്തിന് വീട്ടുവളപ്പില്‍ നടക്കും.

രാവിലെ എട്ടുമണിയോടെ പുഷ്പാര്‍ച്ചന നടക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ സന്നിഹിതനായിരിക്കും. ചടങ്ങില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കളും പങ്കെടുക്കും.