കോടഞ്ചേരിയിൽ വൈക്കോലുമായി വന്ന ലോറിക്ക് തീ പിടിച്ചു; കത്തിക്കൊണ്ട് ഓടുന്ന ലോറിയുടെ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


കോടഞ്ചേരി: വൈക്കോലുമായി വന്ന ലോറിയിൽ തീപിടുത്തം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. ഇന്നുച്ചയ്ക്ക് കോടഞ്ചേരിയിൽ വെച്ചാണ് സംഭവം. കണ്ണോത്ത് ഭാഗത്തു നിന്നും കോടഞ്ചേരിക്ക് വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിയിലാണ് തീപിടിച്ചത്. ആളപായമില്ല.

കോടഞ്ചേരി ടൗണിന് 200 മീറ്റര്‍ അകലെവെച്ച്‌ വൈക്കോല്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പരിഭ്രാന്തിയിലായ ഡ്രൈവര്‍ ലോറി നിര്‍ത്തി ഓടിരക്ഷപ്പെടുകയും ചെയ്തു. തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടി കൂടുകയായിരുന്നു.

 

ടൗണില്‍ വച്ച്‌ ലോറി കത്തുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ നാട്ടുകാരനായ ഡ്രൈവര്‍ ഷാജി ലോറിയില്‍ പാഞ്ഞുകയറി വാഹനം തൊട്ടടുത്ത സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ച്‌ കയറ്റി വാഹനം ഗ്രൗണ്ടില്‍ ചുറ്റിയടിച്ചതോടെ തീപിടിച്ച വൈക്കോല്‍ക്കെട്ടുകള്‍ താഴെ വീഴുകയും വലിയ തീപിടിത്തം ഒഴിവാകുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാരും നിലത്ത് വീണ വൈക്കോല്‍ കെട്ടുകളുടെ തീയണച്ചു. വാഹനം ഓടിച്ച രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല

ഉടനെ തന്നെ വൈക്കോൽ മാറ്റിയതിനാൽ ലോറിക്ക് തീപിടിച്ചിട്ടില്ല. വിവരമറിഞ്ഞ ഉടനെ തന്നെ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.

 

വീഡിയോ കാണാം: