കൊല്ലം പിഷാരികാവ് ട്രസ്റ്റി ബോര്‍ഡ് ഇനി കൊട്ടിലകത്ത് ബാലന്‍ നായര്‍ നയിക്കും; ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് ഐക്യകണ്‌ഠേന


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി കൊട്ടിലകത്ത് ബാലന്‍ നായരെ (82) ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. വാഴയില്‍ തറവാട് അംഗമാണ്. നിലവിലെ ചെയര്‍മാനായിരുന്ന പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ ആരോഗ്യ കാരണങ്ങളാല്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


കൊട്ടിലകത്ത് ബാലന്‍ നായര്‍

ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വേണുവിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. ഇയിടത്ത് വേണുഗോപാല്‍, എ.പി.സുധീഷ്, രാധാകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, കീഴയില്‍ ബാലന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടിലകത്ത് ബാലന്‍ നായര്‍ രണ്ട് വര്‍ഷമായി ട്രസ്റ്റി ബോര്‍ഡ് അംഗമാണ്. 22 വര്‍ഷം മിലിറ്ററി സര്‍വീസ് കഴിഞ്ഞ് റിട്ടയര്‍ ചെയ്ത ശേഷം പിഷാരികാവ് ദേവസ്വം ജീവനക്കാരനായി 18 വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. സരസ്വതി.പി.സിയാണ് ഭാര്യ. മക്കള്‍: മനോജ് കുമാര്‍, പ്രസീത, മധു.