കായികരംഗത്ത് മികവുള്ളവുണ്ടോ? കരസേന നിങ്ങളെ കാത്തിരിക്കുന്നു; വിശദവിവരങ്ങൾ അറിയാം


കോഴിക്കോട്: കായികരംഗത്ത് മികവ് തെളിയിച്ചവർക്ക് കരസേനയുടെ മദ്രാസ് റെജിമെന്റിൽ അവസരം. വിവിധ കായിക ഇനങ്ങളിൽ കഴിവു തെളിയിച്ച ഉദ്യോഗാർഥികൾക്ക് ഊട്ടി വെല്ലിങ്ടണിൽ വെച്ച് നടക്കുന്ന സെലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാം. ഫെബ്രുവരി 14 , 15 തിയതികളിലാണ് ട്രയൽസ് നടക്കുക.

സ്പോർട്സ് ഫെഡറേഷനുകളുടെ അംഗീകാരമുള്ള ദേശീയ, സംസ്‌ഥാന ജൂനിയർ, സീനിയർ മത്സരങ്ങളിൽ പങ്കെടുത്ത 21 വയസ്സ്‌ വരെയുള്ളവർക്കാണ് അവസരം.

സംസ്ഥാന, രാജ്യാന്തര മൽസരങ്ങളിൽ മെഡലുകൾ നേടാൻ കഴിയാത്തവർക്ക് സെലക്‌ഷൻ ട്രയൽസിലെ കായിക മികവിന്റെ അടിസ്ഥാനത്തിൽ കാരസേനയിൽ ശിപായി തസ്തികയിൽ ആയിരിക്കും നിയമനം.

ദേശീയ മെഡൽ ജേതാക്കൾക്ക് നോൺ കമ്മിഷൻഡ് ഓഫിസറായ ഹവിൽദാർ തസ്തികയിലായിരിക്കും നിയമനം.

സാധാരണ ഗതിയിൽ, പത്തു മുതൽ പതിനാലു വരെ വർഷം സർവീസ് ഉള്ളവരാണ് ഹവിൽദാർ തസ്തികയിൽ എത്തുക.

ഏതെങ്കിലും രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയവർക്ക് നായക് സുബേദാർ (സബ് ഇൻസ്‌പെക്ടർ) തസ്തികയിൽ നിയമനം നേടാം.

പ്രായപരിധി: 2001 ഫെബ്രുവരി 14 നും 2004 ഓഗസ്റ്റ് 14 നും മദ്ധ്യേ ജനിച്ചവരാവണം.

വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 45 ശതമാനം മാർക്കോടു കൂടി പത്താം ക്ലാസ്സ് പാസാവണം. എല്ലാവിഷയത്തിയും ചുരുങ്ങിയത് 33 ശതമാനം മാർക്ക് നേടിയിരിക്കണം.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് പത്താം ക്ലാസ്സിൽ 45 ശതമാനം എന്ന നിബന്ധന ബാധകമല്ല.

ശാരീരിക ക്ഷമത: ഉയരം 164 സെന്റീ മീറ്റർ.

ട്രയൽസിന് എത്തുന്നവർ തിരിച്ചറിയൽ രേഖകളും മത്സരത്തിൽ പങ്കെടുത്തത്തിന്റെ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

ട്രയൽസ് വേദി: ബ്ളാക്ക് ബ്രിഡ്ജ് തങ്കരാജ് സ്റ്റേഡിയം.

ട്രയൽസിന് എത്തുന്നവർ രാവിലെ ഏഴ് മണിക്ക് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.

ഫെബ്രുവരി 14 ന് അത്‌ലറ്റിക്സ്, ഷൂട്ടിംഗ്, സ്പോർട്സ് ക്ളൈമ്പിങ്, കബഡി, ബാസ്കറ്റ് ബോൾ, ബോഡിബിൽഡിങ്.

ഫെബ്രുവരി 15 ന്  ഫുട്‌ബോൾ, വോളിബോൾ , ഹാൻഡ്ബാൾ, ബോക്സിങ്, ഹോക്കി മത്സരങ്ങൾ.