കൊറോണ പ്രതിസന്ധികളെ നേരിടാനുള്ള സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എ.കെ.എം.ടി.ഡബ്ല്യൂ.എ


കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികളെ മാത്രം സംരക്ഷിക്കുന്ന നയങ്ങൾ തിരുത്തി ദേശീയരായ തൊഴിലാളികൾക്കും അർഹിക്കുന്ന പ്രാധാന്യം നല്കി കൊറോണ പ്രതിസന്ധികളെ നേരിടാനുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന സർക്കാരിനോടാവശ്യപ്പെട്ട് ആൾ കേരള മാർബിൾ ആൻ്റ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനം

പാർക്ക് റസിഡൻസി ഹോട്ടലിൽ നടന്ന സമ്മേളനം പയ്യോളി നഗരസഭ അധ്യക്ഷൻ ഷഫീക്ക് വടക്കയിൽ ഉദ്ഘാനം ചെയ്തു. സമ്മേളനത്തിൽ ജോസ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ പുറക്കാട് പതാക ഉയർത്തി.

പരിപാടിയിൽ മുതിർന്ന തൊഴിലാളികളെ ആദരിക്കുകയും ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി ഹംസ മണ്ണാർക്കാട്, സംസ്ഥാന പ്രസിഡൻ്റ് മനോജ് മലപ്പുറം, ജില്ലാ പ്രസിഡൻറ് ഷിജുലാൽ കാന്തപുരം, രവീന്ദ്രൻ പേരാമ്പ്ര, അസീം വെങ്ങളം, രമേഷൻ കൊയിലാണ്ടി, ബിജു കോരപ്പുഴ എന്നിവർ സംസാരിച്ചു.