കൊരയങ്ങാട് പുതിയ തെരുക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം


കൊയിലാണ്ടി: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കൊരയങ്ങാട് പുതിയ തെരു ഭഗവതി ക്ഷേത്രത്തിലെ സ്റ്റീല്‍ ഭണ്ഡാരമാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത്.

ഭണ്ഡാരത്തില്‍ നിന്നും ഏകദേശം പതിനായിരത്തോളം രൂപ നഷ്ടമായിട്ടുണ്ടാവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിനു മുമ്പിലെ മറ്റൊരു ഭണ്ഡാരവും കുത്തിത്തുറക്കാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഭാരവാഹികള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.