കൊയിലാണ്ടി ഹാര്‍ബറില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ തെന്നിവീണ് പൊയില്‍ക്കാവ് സ്വദേശി മരിച്ചു


കൊയിലാണ്ടി: ഹാര്‍ബറില്‍ മത്സ്യബന്ധത്തിനിടെ വള്ളം വൃത്തിയാക്കുമ്പോള്‍ കടലില്‍ തെന്നിവീണ് പൊയില്‍ക്കാവ് സ്വദേശി മരിച്ചു. ബീച്ച് പാറയ്ക്കല്‍ താഴെ പ്രസാദ് (56) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഉടന്‍ തന്നെ തൊഴിലാളികള്‍ പ്രസാദിനെ എടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജിലും കൊണ്ടുപോയെങ്കിലും വഴിമധ്യേ അദ്ദേഹം മരണപ്പെട്ടു.

അച്ഛന്‍: ഗംഗാധരന്‍, അമ്മ: രാധ. ഭാര്യ: ശ്രീജ. മക്കള്‍: ശരത് ലാല്‍, ശ്രീഷ്മ. സഹോദരങ്ങള്‍: പ്രദീപന്‍, അനില്‍, പ്രതിഭ, രജനി, പരേതരായ ബാബു, ഉദയന്‍, സവിത, മഹിത.