കൊയിലാണ്ടി പൊലീസിന്റെ ‘കസ്റ്റഡിയില്‍’ ഒരു വെള്ളിമൂങ്ങ; പട്രോളിങ്ങിനിടെ റോഡരികില്‍ അവശനിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയ്ക്ക് രക്ഷകരായത് പൊലീസ്


കൊയിലാണ്ടി: റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയ്ക്ക് കൊയിലാണ്ടി പൊലീസ് രക്ഷകരായി. ഇന്നു കാലത്ത് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് കെ.ഡി.സി ബാങ്കിനു സമീപത്തുവെച്ച് വെള്ളിമൂങ്ങയെ അവശനിലയിൽ കണ്ടെത്തിയത്.

എസ്.ഐ കെ.ടി.രഘുവും, സി.പി.ഒ സനൽ, എം.എസ്.പിയിലെ നിഖിൽ, അഖിലാനന്ദ് തുടങ്ങിയവർ ചേർന്ന് വെള്ളിമൂങ്ങയെ കൊയിലാണ്ടി മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ വെള്ളിമൂങ്ങയ്ക്ക് യാതൊരു പരിക്കുകളുമില്ലെന്ന് കണ്ടെത്തി. തുടർനടപടികൾക്കായി പൊലീസ് വനം വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.  പൊലീസിൻ്റെ സംരക്ഷണയിൽ തുടരുകയാണ് വെള്ളിമൂങ്ങ.