കൊയിലാണ്ടി പുസ്തകോത്സവത്തിന് തയ്യാറാണോ? കൂപ്പൺ വിതരണോദ്ഘാടനം നടത്തി


കൊയിലാണ്ടി: എ.ഐ.വൈ.എഫ് പ്രഭാത് ബുക്ക് ഹൗസുമായി സഹകരിച്ചു കൊണ്ട്
നടത്തുന്ന പുസ്തകോത്സവത്തിന്റെ കൂപ്പൺ വിതരണത്തിന് ആരംഭം. ഇയ്യച്ചേരിപ്രശാന്ത് ബാവയ്ക്ക് ആദ്യ കൂപ്പൺ നൽകി കൊണ്ട് മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം നിർവഹിച്ചു. ഇ കെ.അജിത്ത് അധ്യക്ഷത വഹിച്ചു.

എൻ ശ്രീധരൻ. രാഗം മുഹമ്മദലി, ചൈത്ര വിജയൻ, പവിത്രൻ മേലൂർ, ബാബു പഞ്ഞാട്ട്, പി.വി.രാജൻ,അശ്വിൻ രമേഷ് എന്നിവർ സംസാരിച്ചു.

എ.ടി.വിനീഷ് സ്വാഗതവും കെ.എസ്.രമേഷ് ചന്ദ്ര നന്ദിയും പറഞ്ഞു.

ഫെബ്രുവരി 3, 4, 5 തീയതികളിലാണ് പുസ്തകോത്സവം.