കൊയിലാണ്ടി ന്യൂസ് ഡോട് കോം വാര്‍ത്താതാരം – 2021: പ്രാഥമിക വോട്ടിങ്ങിനായുള്ള പതിനാലംഗ പട്ടിക നാളെ വായനക്കാരിലേക്ക്


പ്രിയ വായനക്കാരേ,

കൊയിലാണ്ടിയിലെ കഴിഞ്ഞ വര്‍ഷത്തെ (2021) വാര്‍ത്താ താരത്തെ തിരഞ്ഞെടുക്കുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം. കൊയിലാണ്ടിയിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പതിനാല് പേരാണ് പ്രാഥമികപട്ടികയില്‍ ഇടംനേടിയത്. ഇവരില്‍ നിന്ന് വോട്ടിങ്ങിലൂടെയാണ് വാര്‍ത്താ താരത്തെ തിരഞ്ഞെടുക്കുക.

പതിനാല് പേരടങ്ങുന്ന പട്ടികയില്‍ നിന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാര്‍ത്താ താരത്തെ കണ്ടെത്തുന്നതിനായുള്ള വോട്ടെടുപ്പില്‍ ജനങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താം. പ്രാഥമിക റൗണ്ടില്‍ നിന്നും കൂടുതല്‍ വോട്ടു നേടി തിരഞ്ഞെടുക്കുന്ന നാല് പേര്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും. അന്തിമപട്ടികയിലെ നാലുപേരില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടുന്ന വ്യക്തിയെയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ കൊയിലാണ്ടിയിലെ വാര്‍ത്താ താരമാവുക.

കൊയിലാണ്ടിയിലെ രാഷ്ട്രീയ, സാമൂഹിക, സാസ്‌ക്കാരിക, കലാ-കായിക രംഗങ്ങിലുള്ളവരെയാണ് പതിനാലംഗ വാര്‍ത്താ താര പട്ടികയിലേക്ക് കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉള്‍പ്പെടുത്തിയത്. വാര്‍ത്താ താരത്തെ കണ്ടെത്തുന്നതിന് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എഡിറ്റോറിയല്‍ ടീം തിരഞ്ഞെടുത്ത വാര്‍ത്താ താരത്തിന്റെ 14 പേരടങ്ങുന്ന പട്ടിക നാളെ രാവിലെ പത്തു മണിക്ക് പ്രസിദ്ധീകരിക്കും.