കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരനായിരുന്ന പുളിയഞ്ചേരി പെരുങ്കുനി വേലായുധന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പെരുങ്കുനി വേലായുധന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ചതാണ്.

ഭാര്യ: ശാരദ. മക്കള്‍: വിജീഷ്, വിനീത. മരുമക്കള്‍: ശപന (മേപ്പയ്യൂര്‍), സുരേഷ് (ബാലുശേരി). സഹോദരങ്ങള്‍: നാരായണി, ജാനു, മാധവന്‍, പരേതയായ ലീല, ശ്രീലത, വിജയന്‍. സഞ്ചയനം തിങ്കളാഴ്ച.