കൊയിലാണ്ടി അഗ്നി ശമന സേനയിൽ സ്ഥിര പ്രവർത്തനമായി മോതിരം മുറിക്കൽ


കൊയിലാണ്ടി: മോതിരമിടൽ ചടങ്ങു പോലെ കൊയിലാണ്ടിയി പ്രശസ്തിയാർജ്ജിച്ച് വരുകയാണ് മോതിരം മുറിക്കൽ ചടങ്ങിനും. അതിന്റെ സ്പെഷ്യലിസ്റ്റുകളായി കൊയിലാണ്ടി അഗ്നി ശമന സേനയും. കഴിഞ്ഞ കുറച്ചു മാസത്തിനുള്ളിൽ നിരവധി പേരാണ് മോതിരം മുറിക്കാനായി അഗ്നി ശമന സേന ഓഫീസിൽ എത്തിയത്.

ഈ പരമ്പരയിലെ ഏറ്റവും പുതിയ അംഗമായാണ് നവീൻ കുമാർ ഇന്നലെ എത്തിയത്. ഇന്നലെ വൈകുന്നേരമാണ് പുളിയഞ്ചേരി സ്വദേശിയായ ഇരുപ്പത്തിമൂന്നുകാരൻ എത്തുന്നത്. വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച്ചു മാറ്റണമെന്നായിരുന്നു ആവശ്യം. ഒടുവിൽ ഷിയേസ് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണെങ്കിലും മോതിരം മുറിച്ചെടുത്തു. യുവാവിന്റെ കൈവിരൽ ഫാനിൻ്റെ ഉള്ളിൽ കുടുങ്ങി 12 തുന്നലുമായാണ്  എത്തിയത്. അതിനാൽ തന്നെ മോതിരം മുറിച്ചു മാറ്റാൻ സേന അംഗങ്ങൾ വളരെ ശ്രമപ്പെട്ടു.