കൊയിലാണ്ടിയിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെങ്കറോളി താഴെ പ്രബീഷ് അന്തരിച്ചു


കൊയിലാണ്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേലൂര്‍ വെങ്കറോളി താഴെ പ്രബീഷ് അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 44 വയസായിരുന്നു.

അഞ്ചുദിവസം മുമ്പാണ് പ്രബീഷിന് പരിക്കേല്‍ക്കുന്നത്. കൊയിലാണ്ടി ചിത്ര ടാക്കീസിനരികില്‍ റോഡ് മുറിച്ചു കടക്കവെ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രബീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

അച്ഛന്‍: ശ്രീധരന്‍. അമ്മ: ശാരദ. ഭാര്യ: സുമ. മക്കള്‍: നിവേദ്, ഋഷിദേവ്. സഹോദരങ്ങള്‍: പ്രശാന്ത്, പ്രസീത.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സംസ്‌കരിക്കും.