കൊയിലാണ്ടിയിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും കഞ്ചാവ് വേട്ട. 110 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളാണ് പിടിയിലായത്. പോലീസ് പെട്രോളിംഗിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. കൊയിലാണ്ടി ഗോപിനിവാസ് സുനിൽ (30) കൊയിലാണ്ടിമാവുള്ളി പുറത്തൂട്ട് ഷമീർ (30 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി എസ്.ഐ എം.എൻ.അനൂപും സംഘവുമാണ് ഇവരെ പിടികൂടിയത്. അപ്രതീക്ഷിതമായി പോലീസിനെ കണ്ടപ്പോൾ ഇരുവരും പരുങ്ങുന്നത് കണ്ട് സംശയം തോന്നി പരിശോധിക്കുകയായിരുന്നു.

സോജൻ, ബിനീഷ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.