കൊയിലാണ്ടിയില്‍ യുവാവ്‌ തീവണ്ടി തട്ടി മരിച്ച നിലയില്‍; മരിച്ചത് നാദാപുരം സ്വദേശി


കൊയിലാണ്ടി: നാദാപുരം സ്വദേശി കൊയിലാണ്ടിയില്‍ തീവണ്ടി തട്ടിമരിച്ച നിലയില്‍. ആവോലം നന്ദനം വീട്ടില്‍ രാഗിത്ത് (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

കൊയിലാണ്ടി പൊലീസ് നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. രാമകൃഷ്ണന്റെയും ഗീതയുടെയും മകനാണ്. ഭാര്യ: സിന്‍സി (അധ്യാപിക പുളിയാവ് നാഷണല്‍ കോളേജ്). മക്കള്‍: അനുരിഗ, ആരുഷ്. സഹോദരി: ദില്‍ന.