കൊയിലാണ്ടിയില്‍ വീണ്ടും ട്രെയിന്‍തട്ടി മരണം: റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍


കൊയിലാണ്ടി: റെയില്‍വെ മേല്‍പ്പാലത്തിന് സമീപം വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ വെച്ച് ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും, അവർ മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞദിവസവും രാവിലെ മൂടാടിയിലും ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മൂടാടി സ്വദേശി വളര്‍ക്കുനി കുഞ്ഞിക്കണാരനായിരുന്നു മരിച്ചത്.
[vote]