കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍മോഷണം പോയതായി പരാതി; നഷ്ടപ്പെട്ടത് മസ്‌കറ്റ് ബേക്കറി ഉടമയുടെ വണ്ടി


കൊയിലാണ്ടി: മാര്‍ക്കറ്റിനു സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. കെ.എല്‍ 6 യു 8128 നമ്പറിലുള്ള ആക്ടീവയാണ് മോഷണം പോയത്. മാര്‍ക്കറ്റിലെ മസ്‌കറ്റ് ബേക്കറിയുടെ ഉടമ റഫീഖിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്.

രാവിലെ ഏഴരയോടെ ബേക്കറിയുടെ മുമ്പില്‍ റഫീഖ് വണ്ടി നിര്‍ത്തിയിട്ടതായിരുന്നു. ഏഴരയ്ക്കും എട്ടുമണിയ്ക്കും ഇടയിലാണ് വണ്ടി നഷ്ടപ്പെട്ടതെന്ന് റഫീഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കാവി ലുങ്കിയും ചാരനിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച ഒരാള്‍ റോഡ് മുറിച്ചുകടന്നെത്തി സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോയതായി സമീപത്തെ കടക്കാരന്‍ കണ്ടതായി പറഞ്ഞിട്ടുണ്ടെന്നും റഫീഖ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്രേ കളര്‍ ആക്ടീവയാണ് മോഷണം പോയത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.