കൊയിലാണ്ടിയില് ‍ബീഹാര്‍ സ്വദേശിയുടെ മുറിയില്‍ റെയ്ഡ്: പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു


കൊയിലാണ്ടി: ഗുരുകുലം റോഡില്‍ ബീഹാര്‍ സ്വദേശിയുടെ മുറിയില്‍ നിന്നും പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. തൗഫിക് വില്ലയില്‍ വാടക താമസക്കാരനായ അഭിജിത് ഷര്‍മയുടെ മുറിയില്‍ നിന്നാണ് പുകയിലയും ഉല്പന്നവും കണ്ടെടുത്തത്.

നര്‍ട്ടോക്ക് ഡി.വൈ.എസ്.പി പി.അശ്വന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊയിലാണ്ടി പൊലീസും പിങ്ക് പോലീസും സംഘത്തിലുണ്ടായിരുന്നു. പുകയിലയ്ക്ക് പുറമെ 18 പാക്കറ്റ് താരയും 5 ഹാന്‍സുമാണ് കണ്ടെടുത്തത്. അഭിജിത് ഷര്‍മയെ കണ്ടെത്താനായിട്ടില്ല.