കേന്ദ്രം ലക്ഷ്യമിടുന്നത് കേരളത്തിന്റെ വികസനം മുരടിപ്പിക്കലെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ
കൊയിലാണ്ടി: ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്തുണ്ടായ നേട്ടങ്ങളിലുള്ള അസൂയയാണ് കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങള്‍ നല്‍കാത്തതിനു പിന്നിലെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ പറഞ്ഞു. കേന്ദ്ര വിവേചനത്തിനെതിരെ 17 ന് സി.പി.ഐ നടത്തുന്ന ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചിന്റെ ഭാഗമായുള്ള പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ടി. കല്യാണി അധ്യക്ഷത വഹിച്ചു. എസ്.സുനില്‍ മോഹന്‍, ഇ.കെ.അജിത്, എന്‍.ശ്രീധരന്‍, പി.കെ.വിശ്വനാഥന്‍, കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.