കെ.പി കായലാട് സാഹിത്യപുരസ്‌കാരം സോമന്‍ കടലൂര്‍ ഏറ്റുവാങ്ങി


മേപ്പയ്യൂര്‍ : പുരോഗമന കലാസാഹിത്യസംഘവും കെ.പി.കായലാട് സ്മാരക ട്രസ്റ്റും സംയുക്തമായി കെ.പി കായലാട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡോ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കെ.പികായലാട് സാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായ സോമന്‍ കടലൂരിനുള്ള പുരസ്‌ക്കാരം കൈമാറി.

പുരോഗമന കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ആറാമത് കെ.പി.കായലാട് സാഹിത്യപുരസ്‌കാരത്തിനാണ് സേമാന്‍ കടലൂര്‍ അര്‍ഹനായത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കെ.ടി.രാജനില്‍ നിന്ന് മെമന്റോയും പ്രശസ്തിപത്രവും അയ്യായിരത്തിയൊന്ന് രൂപയുടെ ക്വാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌ക്കാരം സോമന്‍ കടലൂര്‍ ഏറ്റുവാങ്ങി.

ട്രസ്റ്റ് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എം.പി.അനസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കെ.രാജീവന്‍,  പി.പി.രാധാകൃഷ്ണന്‍, ശിവദാസ് ചെമ്പ്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.രതീഷ് സ്വാഗതവും പി.കെ.ഷിംജിത്ത് നന്ദിയും പറഞ്ഞു.