കെ.എസ്.ആര്‍.ടി.സി ബസ്സിൽ യുവതിയോട് അപമര്യാദയായി പെരുമാറി; മുക്കം സ്വദേശി അറസ്റ്റിൽ


കോഴിക്കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് മുക്കം സ്വദേശി അറസ്റ്റിൽ. വയനാട് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. മുക്കം മാമ്ബറ്റ സ്വദേശിയായ സുധീർ (47) വയനാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം 5നാണ് സംഭവം. യുവതിയുടെ സമീപത്തെത്തി ലൈംഗിക ചേഷ്ടകൾ കാണിച്ചതിനെ തുടർന്ന് യുവതി ബഹളം വച്ചു. യാത്രക്കെല്ലാവരും ചേർന്നാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

യുവതിയോട് അശ്ലീലമായി പെരുമാറുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.