കൂരാച്ചുണ്ട് ടൗണില്‍ പട്ടാപ്പകല്‍ ഭീതി പടര്‍ത്തി കാട്ടുപന്നി; ചിതറിയോടി നാട്ടുകാര്‍; റോഡിലൂടെ പോകുകയായിരുന്ന ലോട്ടറി വില്‍പ്പനക്കാരനെ ആക്രമിച്ചു- വീഡിയോ


കൂരാച്ചുണ്ട്: മലയോര മേഖലയായ കൂരാച്ചുണ്ട് ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നിയിറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. അക്രമാസക്തമായി റോഡിലൂടെ കുതിക്കുന്ന പന്നിയെക്കണ്ട നാട്ടുകാര്‍ ഭയന്നോടി.

 

കണ്ടതിനെയല്ലാം ആക്രമിക്കുന്ന രീതിയിലായിരുന്നു പന്നി മുന്നോട്ടുനീങ്ങിയത്. ഓടിക്കൊണടിരിക്കുന്ന കാറിനുനേരെ പാഞ്ഞുവന്ന് അതിന്മേല്‍ ഇടിച്ചു. ഇതിനു പിന്നാലെ റോഡിലൂടെ നടന്നു വരികയായിരുന്ന ലോട്ടറി വില്‍പ്പനക്കാരനായ കല്ലാനോട് സ്വദേശി വേലായുധന്‍ നടുക്കണ്ടി പറമ്പില്‍ (56) നെയാണ് ആക്രമിക്കുകയും ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് തോംസണ്‍ തിയറ്റിന് മുന്‍പിലായിരുന്നു സംഭവം.

ആക്രമണത്തില്‍ പരിക്കേറ്റ വേലായുധനെ പ്രാഥമ ശ്രുശ്രുഷക്ക് വേണ്ടി കൂരാച്ചുണ്ട് സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.