കുറുവങ്ങാട് മാവിന്‍ ചുവടില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണം സംഘടിപ്പിച്ച് കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ്


കൊയിലാണ്ടി: ആസ്റ്റര്‍ മിംസ് കോഴിക്കോടും കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് കുറുവങ്ങാട് മാവിന്‍ചുവടില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തി. നഗരസഭാ ഉപാധ്യക്ഷന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസാദ് ചെറിയമങ്ങാട് അധ്യക്ഷനായി. അഡ്വ. പി.ടി.ഉമേന്ദ്രന്‍, പി.വി. ആലി, വി.കെ.മഹേഷ്, സതീഷ് മുത്താമ്പി, വി.കെ.പ്രജോഷ്, കെ.ടി.രതീഷ് എന്നിവര്‍ സംസാരിച്ചു.