കാനയിൽ കുടുങ്ങിയ പശുവിന് രക്ഷകരായി പേരാമ്പ്ര ഫയർഫോഴ്സ് (ചിത്രങ്ങൾ കാണാം)


പേരാമ്പ്ര: കാനയിൽ കുടുങ്ങിയ പശുവിനെ പേരാമ്പ്ര ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വയലിൽ പുല്ലു മേയുന്നതിനിടെ പശു അബദ്ധത്തിൽ കാനയിൽ വീഴുകയായിരുന്നു. അനങ്ങാൻ പോലും കഴിയാത്ത രീതിയിൽ അകപ്പെട്ടുപോയ പശുവിനെ പേരാമ്പ്രയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

വാല്യക്കോട് നാഗത്തു ശ്രീധരൻ നായരുടെതാണ് പശു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.കെ.മുരളീധരൻ, പി.വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ മാരായ എ.ഷിജിത്ത്, പി.ആർ.സോജു, ടി.ബബിഷ്, കെ.അജേഷ് എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.

ചിത്രങ്ങൾ കാണാം: