കരുണയുടെ മഹാദീപ്തി ചൊരിഞ്ഞ് സുരക്ഷ പെയിൻ & പാലിയേറ്റിവ് സൊസൈറ്റി


കൊയിലാണ്ടി: കരുതലിന്റെയും കാരുണ്യത്തിന്റെയും സ്നേഹ നീരുറവ വറ്റിയിട്ടല്ലെന്നു തെളിയിക്കുകയാണ് സുരക്ഷ പെയിൻ & പാലിയേറ്റിവ് സൊസൈറ്റി.

സാന്ത്വന പരിചരണ രംഗത്ത് കൊയിലാണ്ടിയിൽ നിറ സാന്നിധ്യമായി മാറിയ കൊയിലാണ്ടി സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റിവ് ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  കിടപ്പു രോഗികളെ വീടുകളിലെത്തി പരിചരിച്ചും, വയോജനങ്ങൾക്കായി ഹോം ക്ലിനിക്കുകൾ സംഘടിപ്പിച്ചും, പാലിയേറ്റിവ് വളണ്ടിയർമാർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചും പാലിയേറ്റിവ് ദിനം ആചരിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, സുരക്ഷ ജില്ല കൺവീനർ എ.അജയകുമാർ സോണൽ ചെയർമാൻ കെ.ഷിജു, എ.പി.സുധീഷ്, കെ. ഗീതാനന്ദൻ, വി.ബാകൃഷ്ണൻ, ഗംഗാധരൻ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭയിലും, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിലായാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. പാലിയേറ്റിവ് കെയറിനു പുറകെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നിരവധി സന്നദ്ധ വളണ്ടിയർമാരെയും സുരക്ഷാ അണിനിരത്തി.

മനസ്സിൽ നന്മയുടെ വിളക്കു കൊളുത്തി സുരക്ഷ പെയിൻ & പാലിയേറ്റിവ് സൊസൈറ്റി അംഗങ്ങൾ മുന്നേറുകയാണ് കരുണയുടെ മഹാദീപ്തി കൊയിലാണ്ടിയിൽ എങ്ങും പ്രകാശിപ്പിക്കാൻ.

 

[wa]