ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീ പിടിച്ചു; സംഭവം തിരുവമ്പാടി പാമ്പിഴഞ്ഞപാറയില്‍- വീഡിയോ കാണാം


തിരുവമ്പാടി: പാമ്പിഴഞ്ഞപാറയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു കത്തിനശിച്ചു. പാമ്പിഴഞ്ഞപാറ കാട്ടിപ്പരുത്തി അലി അക്ബര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കാണ് കത്തിയമര്‍ന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അലി അക്ബറിന് കാലിലൂടെ എന്തോ ഒലിച്ചിറങ്ങുന്നതുപോലെ അനുഭവപ്പെപട്ടതിനെ തുടര്‍ന്ന് താഴോട്ട് നോക്കിയപ്പോഴാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ബൈക്ക് നിര്‍ത്തി തൊട്ടടുത്ത വീട്ടിലേക്ക് ഓടികയറുകയായിരുന്നു. ഇതിനിടെ ബൈക്കിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടര്‍ന്നു.

ബൈക്ക് നിര്‍ത്തിയിട്ട് സ്ഥലത്തിന സമീപത്തുള്ള മസ്ജിദ്, മദ്രസകളില്‍ എന്നിവിടങ്ങളില്‍ നിന്നും നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളം എടുത്ത് ഒഴിച്ചാണ് ബൈക്കിലെ തീ അണച്ചത്. അപകടത്തില്‍ ബെക്കിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു. അപകടത്തില്‍ ആളപായമില്ല.

വീഡിയോ കാണാം: