ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുമോ? തീരുമാനം ഇന്നറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളുടെ സമയക്രമം പുനക്രമീകരിക്കണോയെന്ന കാര്യം ഇന്ന് തീരമാനിക്കും. നിലവില്‍ പത്തുമണിമുതല്‍ ഒരുമണിവരെയാണ് ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വൈകുന്നേരം വരെയാക്കുന്നത് സംബന്ധിച്ച് ഇന്നലെ ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല.

പതിനാലാം തിയ്യതി മുതല്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ പുനരാരാംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്ലാസുകള്‍ വൈകുന്നേരം വരെ ആക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നത്. നിലവില്‍ രണ്ടു ബാച്ചുകളായാണ് ക്ലാസ് നടത്തുന്നത്. ഈ രീതി തുടരണമോയെന്ന കാര്യവും ഇന്നത്തെ ചര്‍ച്ചയില്‍ പരിശോധിക്കും.