എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 25 മുതല്‍ കാപ്പാട്: സ്വാഗതസംഘം രൂപീകരിച്ചു


പൂക്കാട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ. സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. കാപ്പാട് തുവ്വപ്പാറയില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായിരുന്നു.

സി.പി.ഐ.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദാണ് സ്വാഗതസംഘം ചെയര്‍മാന്‍. അമല്‍ രാജീവ് ജനറല്‍ കണ്‍വീനറും കാനത്തില്‍ ജമീല ട്രഷററും ആയി അഞ്ഞൂറ്റിഒന്ന് അംഗങ്ങളാണ് സ്വാഗതസംഘത്തിലുള്ളത്.

കെ.കെ മുഹമ്മദ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. വിശ്വന്‍, കെ. ദാസന്‍, ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രന്‍മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ്, കെ.എസ്.ടി.എ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.പി രാജീവന്‍, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി. അതുല്‍, പ്രസിഡന്റ് ആര്‍ സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി മുഹമ്മദ് ഫര്‍ഹാന്‍ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമല്‍ രാജീവ് നന്ദിയും പറഞ്ഞു.

ഫെബ്രുവരി 25, 26, 27 തിയ്യതികളില്‍ കാപ്പാട് വെച്ചാണ് എസ്.എഫ്.ഐ ജില്ലാ സമ്മേളനം നടക്കുന്നത്.