എല്‍.ഡി.എഫിന്റെ വാര്‍ഡ് പിടിച്ചെടുത്ത് കന്നിയങ്കത്തില്‍ വിജയം, പയ്യോളി നഗരസഭയുടെ ചെയര്‍മാനായി മികച്ച പ്രവര്‍ത്തനം; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ ഷഫീഖ് വടക്കയില്‍


പയ്യോളി നഗരസഭയുടെ ചെയര്‍മാനാണ് ഷഫീഖ് വടക്കയില്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പതിനേഴാം ഡിവിഷനായ തച്ചന്‍കുന്നില്‍ നിന്നാണ് അദ്ദേഹം ജയിച്ചത്. എല്‍.ഡി.എഫിന്റെ കൈവശമുള്ള വാര്‍ഡ് പിടിച്ചെടുത്താണ് അദ്ദേഹം പയ്യോളി നഗരസഭയിലേക്ക് ചുവടു വച്ചത്. കന്നിയങ്കത്തില്‍ 281 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്.

കെ.എസ്.യു പ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് , കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്.

നഗരസഭയില്‍ സമ്പൂര്‍ണ്ണ തെരുവുവിളക്ക് പദ്ധതി 2021 ല്‍ പൂര്‍ത്തിയായതായി ഷഫീഖ് വടക്കയില്‍ പറയുന്നു. 50 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇത്. ഇത് കൂടാതെ ഒരു കോടി രൂപ ചെലവഴിച്ച് മാലിന്യ സംസ്‌കരണ പദ്ധതിയും നടപ്പാക്കി. വേറെയും നിരവധി പദ്ധതികള്‍ നഗരസഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം പറയുന്നു.

ഷഫീഖ് വടക്കയിലിനെ കൊയിലാണ്ടിയുടെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….