ഇരിങ്ങലിലെ വാഹനാപകടത്തില്‍ മരണപ്പെട്ടത് മാതൃഭൂമി ജീവനക്കാരനായ കൊയിലാണ്ടി കൊല്ലം സ്വദേശി നിഷാന്ത് കുമാര്‍പയ്യോളി: ഇരിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് കൊയിലാണ്ടി കൊല്ലം സ്വദേശി. കൊല്ലം ഊരാം കുന്നുമ്മല്‍ നിഷാന്ത് കുമാറാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഇരിങ്ങല്‍ ദേശീയ പാതയിലാണ് അപകടം നടന്നത്.


വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിനെ അമിത വേഗത്തില്‍ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ നിഷാന്തിനെ ഉടന്‍ തന്നെ നാട്ടുകാര്‍ വടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതൃഭൂമി സര്‍ക്കുലേഷന്‍ വിഭാഗത്തിലെ ജീവനക്കാരനാണ് നിഷാന്ത് കുമാര്‍.