ഇനി എല്ലാം തനി നാടൻ; കൃഷി ശ്രികാർഷിക സംഘം കാർഷിക വിപണന കേന്ദ്രത്തിനു ആരംഭം


കൊയിലാണ്ടി: ‘തവിട് പോക്കാത്ത അരികൾ, വിവിധങ്ങളായ നാടൻ അവിലുകൾ, നാടൻ പഴങ്ങൾ, മറയൂർ ശർക്കര, കിടങ്ങൂർ ശർക്കര, നാടൻ കൂവ്വ പൊടികൾ, മഞ്ഞൾ പൊടി, ഉണക്ക മഞ്ഞൾ തുടങ്ങി ആരോഗ്യകരമായ ജീവിതത്തിനായുള്ള തനി നാടൻ പദാർത്ഥനാളെല്ലാം ഒരു കുട കീഴിൽ ലഭ്യം.നേരെ നഗരസഭ കൃഷി ശ്രികാർഷിക സംഘത്തിന്റെ നേതൃത്വത്തിലുള്ള കാർഷിക വിപണന കേന്ദ്രത്തിൽ ചെന്നാൽ മതി.

കാർഷിക വിപണന കേന്ദ്രം കാനത്തിൽ ജമീല ഉദഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന വൈസ് ചെയർമാൻ അഡ്വ കെ സത്യൻ നിർവ്വഹിച്ചു.

ചടങ്ങിൽ കൃഷി ഓഫീസർ ശുഭ ശ്രി റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ വി. പി ഇബ്രാഹിം കുട്ടി, രത്ന വല്ലി, പി.കെ ഭരതൻ, പി.വി സത്യനാഥൻ, കെ ജീവാനന്ദൻ, സെഹീർ ഗാലക്സി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാൻ്റിഗ് കമ്മറ്റി അംഗം കെ ഷിജു സ്വാഗതം പറഞ്ഞു.

ആഹാര പദാർത്ഥങ്ങളോടൊപ്പം തന്നെ കാർഷിക ഉപകരണങ്ങൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.