ഇനി ആവേശനാളുകള്‍; ജില്ലാതല സബ്ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇനി ആവേശനാളുകള്‍. ജില്ലാതല സബ്ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം.അബ്ദുറഹ്‌മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

പി.ഷമീര്‍, കെ.സിറാജ് എന്നിവര്‍ സംസാരിച്ചു. എന്‍.വി.ഷഫ്‌നാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.വി.മുഹമ്മദ് സിദ്ദീഖ് നന്ദി പറഞ്ഞു. ജനുവരി 21ന് കോട്ടയത്ത് നടത്താനിരുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് മാറ്റി വെച്ചതായി ജില്ലാ സെക്രട്ടറി അറിയിച്ചു.