ആർ ശങ്കർ മെമ്മോറിയൽ കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സിറ്റൊഴിവ്


കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സിറ്റൊഴിവ്.

ഒന്നാംവർഷ എം.കോം കോഴ്സിന് പട്ടികവർഗ വിഭാഗത്തിലും, ഒന്നാം വർഷ എം.എസ്.സി കെമിസ്ട്രി കോഴ്സിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലും ഉള്ളവർക്കായുള്ള സീറ്റുകളാണ് ഒഴിവുള്ളത്.

അർഹരായ വിദ്യാർത്ഥികൾ ജനുവരി 10ന് രാവിലെ 11 മണിക്ക് എല്ലാ ഒറിജിനൽ സിർട്ടിഫിക്കറ്റുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.