ആശങ്ക പടർത്തി വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം തീപിടുത്തം


വടകര: ആശങ്ക പടർത്തി വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം തീപിടുത്തം. മുരാട് പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് തീ പടർന്നത്. ഉടനെ തന്നെ വടകര അഗ്നിശമന സേന അംഗങ്ങൾ എത്തി തീയണച്ചു.

 

സമീപത്തെ അടിക്കാടുകൾ കത്തിയതാണ് തീ പിടുത്തത്തിനു കാരണം. സ്റ്റേഷൻ ഓഫീസർ അരുൺ കെ യുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഏറേ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

അഗ്നിശമന പ്രവർത്തനത്തിൽ അസി ഗ്രേഡ് ഓഫീസർ കെ.ടി രാജീവൻ, ഫയർ& റെസ്ക്യു ഓഫീസർമാരായ അനിഷ് ഒ, ദീപക് കെ,. റിജീഷ് കുമാർ, ജോതികുമാർ, ഹോംഗാർഡ് രാജേഷ് കെ എന്നിവർ പങ്കെടുത്തു.