ആവളയിൽ ബി.ജെ.പി, മുസ്ലിം ലീഗ് പ്രവർത്തകർ രാജി വെച്ച് സി.പി.എമ്മിൽ ചേർന്നു


ആവള: വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ചു സി.പി.എമ്മിൽ ചേർന്ന വരെ സ്വീകരിച്ചു. സജീവ ബിജെപി പ്രവർത്തകനായ മുണ്ടിയാടി മിത്തൽ ഷിനോജ്, ഭാര്യ ദിവ്യ, മുസ്ലിം ലീഗ് പ്രവർത്തകൻ ഷാജി എന്നിവരാണ് രാജിവെച്ച് സിപിഎമ്മിൽ ചേർന്നത്.

ഏരിയ കമ്മിറ്റി അംഗം കെ.പി ഷിജു ചെങ്കൊടി നൽകി ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി വി.കെ നാരായണൻ, വി.കെ.ബി വിജയൻ ആലക്കാട്ട് എന്നിവർ അഭിവാദ്യം ചെയ്തു. പാറപ്പുറം ബ്രാഞ്ച് സെക്രട്ടറി സത്യം ചോല സ്വാഗതം പറഞ്ഞു.