ആരോഗ്യ കൊയിലാണ്ടി; ഔഷധ നെല്ലായ നവര കൊയ്‌തെടുത്ത് കൃഷി ശ്രീ കാർഷിക സംഘം


കൊയിലാണ്ടി: കൃഷി ശ്രീ കാർഷിക സംഘം വിയ്യൂർ വിഷ്ണു ക്ഷേത്ര വയലിൽ വിളയിച്ച ഔഷധ നെല്ലായ നവര കൊയ്തെടുത്തു. കൊയ്ത്തുത്സവം നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര, കൊയിലാണ്ടി തഹസിൽദാർ സി.പി മണി, വാർഡ് കൗൺസിലർ ലിൻസി എന്നിവർ ചേർന്ന് നിർവഹിച്ചു.

ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കുറിപ്പിൻ്റെ കണ്ടിഗോപാലൻ, പാടശേഖര സമിതി പ്രസിഡണ്ട് ശിവൻ എന്നിവർ സംസാരിച്ചു. കൃഷി ശ്രീയുടെ ഭാരവാഹികളായ പ്രമോദ് രാരോത്ത്, ഷിജു വി.പി, ഹരീഷ് പ്രഭാത് എന്നിവർ നേതൃത്വം നൽകി.

സംഘം സെക്രട്ടറി രാജഗോപാലൻ സ്വാഗതം ആശംസിച്ചു.