ആയിരം വനിതകൾക്ക് ഇടവിള കിറ്റ് വിതരണം ചെയ്ത് തിക്കോടി ഗ്രാമപഞ്ചായത്ത്


തിക്കോടി: ഇടവിള കിറ്റ് വിതരണം ചെയ്ത് തിക്കോടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 1000 വനിതകൾക്കാണ് കിറ്റ് നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യൻ,കെ പി ഷക്കീല എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഡോണ സ്വാഗതവും കൃഷി അസിസ്റ്റന്റ് മാലതി നന്ദിയും പറഞ്ഞു.