ആനപ്പാറ ക്വോറി: പരിസരവാസികളുടെ പ്രശ്നം ഗൗരവമായി കാണണമെന്ന് സി.പി.ഐ


കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിലെ ആനപാറ ക്വോറിയുടെയും ക്രഷറിൻ്റെയും പ്രവർത്തനം മൂലം പരിസരവാസികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ അധികൃതർ ഗൗരവമായി കാണമെന്ന് സമരകേന്ദ്രം സന്ദർശിച്ച സി.പി.ഐ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ സംഭവസ്ഥലം സന്ദർശിച്ച് പ്രശ്നത്തിൽ ഇടപെടണം. ജിയോളജി വകുപ്പ് ശാസ്ത്രീയമായ പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റി മാത്രമേ ക്വാറിയുടെ പ്രവർത്തനം നടത്താവൂ എന്നും സംഘം സൂചിപ്പിച്ചു.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ.ബാലൻ, മേപ്പയൂർ മണ്ഡലം സെക്രട്ടറി സി.ബിജു, ടി.കെ.വിജയൻ, ഇ.ടി.ബാലൻ എന്നിവരടങ്ങിയ സംഘമാണ് ക്വോറിയും സമരകേന്ദ്രവും സന്ദർശിച്ചത്. നേതാക്കൾ സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.