ആനപ്പാറ ക്വാറിയും സമര കേന്ദ്രവും മുസ്ലിം ലീഗ് സംഘം സന്ദർശിച്ചു; സാറ്റലൈറ്റ് സർവ്വേ നടത്തണമെന്ന് ആവശ്യം


മേപ്പയ്യൂർ: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ കരിങ്കൽ ക്വാറിയിലെ ഖനനവുമായി ബന്ധപ്പെട്ട് പരിസരവാസികൾക്കുള്ള ആശങ്ക അകറ്റുന്നതിന് വേണ്ടി സാറ്റലൈറ്റ് സർവ്വേ നടത്താൻ റവന്യൂമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ക്വാറിയിലെ ഖനനം സമീപത്തെ വീടുകൾക്കും ജനങ്ങൾക്കും ഭീഷണിയായായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ക്വാറി സ്ഥിരമായി അടച്ചുപൂട്ടാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.കെ.മുനീർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.യു.സൈനുദ്ദീൻ ജനറൽ സെക്രട്ടറി നൗഷാദ് കുന്നുമ്മൽ, സത്താർ കീഴരിയൂർ, അൻസിൽ ആമിയാസ്, സാബിറ നടുക്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ ക്വാറി ഖനനവുമായി ബന്ധപ്പെട്ട് സമരം ചെയ്തു വരുന്ന പരിസരവാസികളെയും സമരകേന്ദ്രവും ക്വാറിയും സന്ദർശിച്ചത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്ഷാപ്രവർത്തനം വിജയം: സൈന്യത്തിന്‍റെ കൈകളില്‍ ബാബു സുരക്ഷിതന്‍-വീഡിയോ കാണാം