അമിത വേഗത്തിൽ മൂന്നു പേരുമായി അഭ്യാസം; നമ്പ്രത്ത്കരയിൽ ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി അപകടം


നമ്പ്രത്ത്കര: അമിത വേഗത്തിൽ ബുള്ളറ്റിൽ അഭ്യാസം, ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്. നടുവത്തൂർ ശ്രീ വാസുദേവ ആശ്രമത്തിലെ ഹൈ സ്കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.

മൂന്ന് പേർ ഒരേ ബുള്ളറ്റിൽ ശബ്ദമുണ്ടാക്കി അമിത വേഗത്തിൽ ഇതുവഴി കറങ്ങുകയും ഒടുവിൽ ഒരു കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

അപകടത്തിൽ പരുക്കേറ്റ ഇവരെ  കൊയിലാണ്ടി ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. വിദ്യാർത്ഥികളിൽ ഒരാൾക്ക് തലയ്ക്കും ഒരാൾക്ക് കാലിനും നിസ്സാരമായ മാത്രമാണുള്ളത്.

‘ബുള്ളറ്റ് ഇടിച്ചു കയറിയ കടയുടെ മുൻപിലുണ്ടായിരുന്ന കോൺക്രീറ്റ് തൂണും ഭീത്തിയും പൂർണ്ണമായും തകർന്നു. സ്കൂൾ വിട്ടത് മുതൽ വിദ്യാർത്ഥികൾ ബൈക്കുമായി ചുറ്റുകയായിരുന്നു. അമിതവേഗത്തിൽ റോങ് സൈഡിൽ വന്നിടിച്ചാണ് അപകടമുണ്ടായത്. ഈ ഭാഗത്ത് ബൈക്കുമായി കുട്ടികളുടെ അഭ്യാസ പ്രകടനങ്ങൾ സ്ഥിരമാണെന്നും, സ്കൂൾ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ലെന്നു’ നാട്ടുകാർ പറഞ്ഞു.