അന്നം സമൃദ്ധം ആരോഗ്യവും സമൃദ്ധം; പോഷകവിഭവ സമൃദ്ധ ഉച്ചഭക്ഷണ പദ്ധതിക്ക് ഏഴുകുടിക്കൽ ജി.എൽ.പി.എസ് ൽ ആരംഭം


കൊയിലാണ്ടി: രുചികരം, വൈവിധ്യമായ വിഭവങ്ങൾ, പോഷകസമൃദ്ധം ഇതിനൊക്കെ പുറമെ ആഴ്ചയിലൊരിക്കൽ ബിരിയാണിയും…ഹോട്ടൽ മെനു അല്ല ഏഴുകുടിക്കൽ ജി.എൽ.പി.എസ് സ്കൂളിലെ ഉച്ച ഭക്ഷണ മെനുവാണിത്. ഇനി ഇവിടെ ഉച്ചഭക്ഷണം ആഘോഷമാണ്.

പോഷകവിഭവ സമൃദ്ധ ഉച്ചഭക്ഷണ പദ്ധതി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനംചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.

ഇന്നലെ നടന്ന ചടങ്ങിൽ പാചക വിദഗ്ധ എൻ പി കാഞ്ചനയെ ആദരിക്കുകയുണ്ടായി. ഉച്ചയൂണിനായി കുട്ടികളോടൊപ്പം ജനപ്രതിനിധികളും കൂടി.

ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ ടി എം കോയ, ബ്ലോക്ക് പഞ്ചായത്തംഗം ചൈത്ര, കെ രതീഷ്, ജയശ്രീ മനത്താനത്ത്, പിടിഎ പ്രസിഡന്റ്‌ വിപിൻദാസ്, സ്കൂൾ ലീഡർ അദ്വൈത് എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപകൻ എം ജി ബൽരാജ് സ്വാഗതവും കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

[vote]