അനധികൃത തെരുവ് കച്ചവടത്തിനെതിരെയും, കടമുറി വാടക ഇളച്ചു നൽകണവുമെന്നാവശ്യപ്പെട്ട് നിവേദനം നൽകി കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ


കൊയിലാണ്ടി: കടമുറി വാടക ഇളച്ചു നൽകുക, അനധികൃത തെരുവ് കച്ചവടം നിർത്തുക തുടങ്ങിയ ആവശ്യങ്ങളുമായി കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ. ലോക്ക് ഡൌൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച ആറ് മാസത്തേക്ക് കടമുറികളുടെ വാടക ഇളവ് നൽകുന്ന കാര്യത്തിൽ മുൻസിപ്പാലിറ്റി നടപടി സ്വീകരിക്കുക എന്നതായിരുന്നു മുഖ്യ അവശ്യം.

കൊയിലാണ്ടി മാർച്ചന്റ്സ് പ്രസിഡന്റ്‌ കെ.കെ നിയാസ് കൊയിലാണ്ടി മുൻസിപ്പൽ സെക്രട്ടറിക്ക് നിവേതനം നൽകി.

കൊയിലാണ്ടിൽ തെരുവ് കച്ചവടം വ്യാപകമാവുകയാണെന്നും അനധികൃത തെരുവ് കച്ചവടം നിർത്തുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

പി.കെ മനീഷ്, വി.കെ ഹമീദ്, അജീഷ് മോഡേൺ, അസീസ് ഗ്ലോബൽ എന്നിവർ പങ്കെടുത്തു.