ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ ഹാള്‍ ടിക്കറ്റ് വിതരണം കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍


കൊയിലാണ്ടി: ഫെബ്രുവരി 26, 27, 28 തിയ്യതികളില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിതരണം കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 23, 24 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ നടക്കും.

പരീക്ഷാര്‍ത്ഥികളെ തിരിച്ചറിയുന്നതിനായി പഴയ ഹാള്‍ ടിക്കറ്റും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.